ചേളന്നൂരിൽ കാർ മതിലിലിടിച്ച്  2 യുവാക്കൾ മരിച്ചു; 

മൂന്ന്പേർക്ക് പരിക്ക്


:19.06 2022


പാലത്ത്: ചേളന്നൂരിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് 2 യുവാക്കൾ മരിച്ചു , മൂന്ന്പേ ർക്ക് പരിക്കേറ്റു. പാലത്ത് അടുവാരക്കൽ താഴം പൊറ്റമ്മൽ അഭിനന്ദ് (20)  കൊല്ലരുകണ്ടിയിൽ ബാബുവിൻ്റെ മകൻ പ്രഫുൽ ദേവ് (20), തുടങ്ങിയവരാണ് മരിച്ചത്.  മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കൽ മീത്തൽ സേതു (19), കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്‌. 


കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് . പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാട്ടുകാരും, കാക്കൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.