കാർഷിക സെമിനാർ നടത്തി

...................................................

നരിക്കുനി ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കാർഷിക വികസന സെമിനാർ നടത്തി

സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ. സലീം ഉദ്ഘാടനം ചെയ്തു.


വിഷരഹിത പച്ചക്കറി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞതവണപഞ്ചായത്തിൽ സംഘങ്ങായി ജൈവ പച്ചക്കറി കൃഷി ചെയ്ത മികച്ച മൂന്ന് ഗ്രൂപ്പുകളെ  ഗ്രാമ പഞ്ചായത്  സെമിനാറിൽ വച്ച് അനുമോദിച്ചു.


കൃഷി പരിപോഷിപ്പിക്കുന്നതിന് പ്രചോതനമായി ഗാനം രജിച്ച ഹസ്സൻ നെടിയനാടിനെ

ചടങ്ങിൽ വച്ച് ആദരിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് മിനി പുല്ലൻ കണ്ടി അധ്യക്ഷയായിരുന്നു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്ശിഹാന രാരപ്പൻ കണ്ടി, മെമ്പർ ടി രാജുഎന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്ർപെഴ് സൺ, മെമ്പർ മാർ എന്നിവർ സന്നിഹി തരായിരുന്നു. കൃഷി ഓഫീസർ ദാന മുനീർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സീമ എന്നിവർ ക്ലാസ്സെടുത്തു. കൃഷി അസിസ്റ്റന്റ് ഷെറീന നന്ദി യും പറഞ്ഞു