ചക്കാലക്കൽ എച്ച്  എസ്‌ എസി ൽ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു -


മടവൂർ : ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ അധ്യയന വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം  പ്രശസ്ത അസ്ട്രോ കോളമിസ്റ്റും അമേച്വർ അസ്ട്രോണമറുമായ സുരേന്ദ്രൻ പുന്നശ്ശേരി നിർവഹിച്ചു.സോഷ്യൽ സയൻസ്,മാത്തമാറ്റിക്സ്,സയൻസ് ക്ലബ്ബുകളുടെ ഉദ്ഘാടനമാണ് നടന്നത്. വാനനിരീക്ഷണത്തെ ക്കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും വിദ്യാർഥികൾക്കിടയിലെ സംശയങ്ങൾ ദൂരീകരിച്ചും കൃത്യമായ അവതരണം നടത്തി. ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്കൂൾ എസ് ആർ ജി കൺവീനർ ടി കെ ശാന്തകുമാർ അധ്യക്ഷൻ ആയിരുന്നു. ക്ലബ് കൺവീനർമാരായ അജ്‌സൽ,ജാബിറ ഫർസാന,മുഫസില സീനിയർ അധ്യാപകനായ അജിത് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിജയോത്സവം കൺവീനറായ എം കെ.സിജു നന്ദി പറഞ്ഞു


ഫോട്ടോ:-ചക്കാലക്കൽ എച്ച് എസ്‌ എസിലെ സോഷ്യൽ സയൻസ്,മാത്തമാറ്റിക്സ് ,സയൻസ് ക്ലബ്ബുകളുടെ ഉദ്ഘാടനം സുരേന്ദ്രൻ പുന്നശ്ശേരി നിർവഹിക്കുന്നു