ഫിനു ഷെറിൻ്റെ കൈ പിടിച്ച് പാലാ ബ്രില്യൻ്റ്
ഹൃദയം മാറ്റി വെച്ച ശേഷം SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ മടവൂർ ചക്കാലക്കൽ ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്ന ഫിനു ഷെറിൻ്റെ ഡോക്ടറാവണമെന്ന മോഹത്തിന് സഹായവുമായി പാലാ ബ്രില്യൻറ് സ്റ്റഡി സെൻറർ മുന്നോട്ടുവന്നു. ഒരു ലക്ഷത്തോളം രൂപ ഫീസ് വരുന്ന സീറ്റാണ് ഫിനുവിന് ഡയരക്ടർ ജോർജ് തോമസ് സൗജന്യമായി നൽകിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൻ്റെ കോഴിക്കോട് സെൻ്ററിലാണ് പ്രവേശനം നൽകിയിരിക്കുന്നത്. ഫിനു ഷെറിൻ ചികിത്സാ കമ്മറ്റി ചെയർമാനും എൽ.ജെ.ഡി നേതാവുമായ സലീം മടവൂർ ഫിനു ഷെറിൻ്റെ ആഗ്രഹം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് സൗജന്യമായി പ്രവേശനം നൽകിയത്. വളയനാട് സ്വദേശി വിഷ്ണുവിൻ്റെ ഹൃദയമാണ് ഫിനുഷറിൻ്റെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചത്. തൻ്റെ സ്വപ്നം പൂവണിയാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് ഫിനു ഷെറിൻ.
ഫോട്ടോ: പാലാ ബ്രില്യൻറ് സ്റ്റഡി സെൻ്ററിലെത്തിയ ഫിനു ഷെറിനെ ഡയരക്ടർ ജോർജ് തോമസ് സ്വീകരിച്ചപ്പോൾ
സലീം മടവൂർ സമീപം


0 അഭിപ്രായങ്ങള്‍