പ്രതിഷേധ ജാഥക്ക് സ്വീകരണം


            നരിക്കുനി - ഔഷധ വിലവർദ്ധനവിന് കാരണമാകുന്ന ഗവൺമെന്റ് നയങ്ങൾ ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന ജില്ല പ്രചരണ ജാഥക്ക് നരിക്കുനിയിൽ സ്വീകരണം നൽകി.   മുൻ  വാർഡ് മെമ്പർ എൻ വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗം പരിഷത്ത് കേന്ദ്രനിർവ്വഹണ സമിതി അംഗം അശോകൻ ഇളവനി ഉദ്ഘാടനം ചെയ്തു.

ജാഥാ ക്യാപ്റ്റൻ പരിഷത്ത് ജില്ല ജോയന്റ് സെക്രട്ടറി പി.ബിജു മുഖ്യപ്രഭാഷണം നടത്തി. ഔഷധ വിലവർദ്ധനവിന്റെ കാരണങ്ങൾ വിശദമാക്കുന്ന ലഘുലേഖ വിതരണം ചെയ്തു.  ജാഥയിൽ ജില്ല പ്രസിഡണ്ട് പി എം ഗീത ടീച്ചർ, പി ടി അബ്ബാസ് അലി, കെ ദാസാനന്ദൻ, കെ കെ  സിദ്ദീഖ്, കെ.പി.ദാമോദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.