,
ഉന്നതവിജയം നേടിയ കേഡറ്റുകൾക്ക് ആദരം
നരിക്കുനി: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ് പി സി കേഡറ്റുകളെ ആദരിച്ചു. താമരശേരി ഡി വൈ എസ് പി അശ്‌റഫ് ടി കെ ഉദ്ഘാടനം ചെയ്തു.കൊടുവള്ളി എ ഇ ഒ സി പി അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് അബ്ദുൾ ബഷീർ പുൽപ്പറമ്പിൽ ജൂനിയർ കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ ഡി വൈ എസ് പി അശ്‌റഫ് ടി കെ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം സുനിൽ കുമാർ, മുൻ പ്രധാന അദ്ധ്യാപകൻ അബ്ബാസലി , സീനിയർ അസിസ്റ്റന്റ് മുസ്തഫ അബ്ദുൽ റഷീദ്, സ്റ്റാഫ് സെക്രട്ടറി ഷാഹിദ കെ പി പ്രസംഗിച്ചു. സി പി ഒ ഇല്യാസ് എം പി റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്‌മിസ്ട്രസ് ആസ്യ കെ കെ സ്വാഗതവും ,എ സി പി ഒ സാജിദ എം പി നന്ദിയും പറഞ്ഞു.




0 അഭിപ്രായങ്ങള്‍