ചേളന്നൂർ റവന്യൂ ബ്ലോക്ക് ആരോഗ്യമേള 2022 ന്റെ ഭാഗമായി  നരിക്കുനി ഗ്രാമപഞ്ചായത്തും നരിക്കുനി സി.എച്ച്.സി ഹെൽത്ത് സെന്ററും സംയുക്തമായി നടത്തിയ പഞ്ചായത്ത് തല ആരോഗ്യമേളയുടെ സമാപനം കുറിച്ച് കൊണ്ട് നരിക്കുനിയിൽ വിളംബരറാലി നടത്തി 


ബ്ലോക്ക് തല ആരോഗ്യമേളയുടെ പ്രചരണാർത്ഥം നടത്തിയ റാലിയിൽ വൻ ജനാവലി പങ്കെടുക്കുകയുണ്ടായി


റാലിയുടെ സമാപന ചടങ്ങ്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഉമ്മു സൽമഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ രൂപ സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശി ഹാന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലം കണ്ടി,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ്ങ് ചെയർമാൻ സർ ജാസ് കുനിയിൽ, ഡോക്ടർ റൂബി, വിവിധ പാർട്ടി പ്രതിനിധികളായ യു.കെ ബഷീർ മാസ്റ്റർ, മിധിലേഷ് , രാമകൃഷ്ണൻ , പി സി ആലിഹാജി, എച്ച്.ഐ. നാസർ എന്നിവർ സംസാരിച്ചു,


ഗ്രാപഞ്ചായത്ത് സ്റ്റാന്റിംങ്ങ്കമ്മിറ്റി ചെയർമാൻ മാർ , മെഡിക്കൽ ഓഫീസർ വാർഡ് മെമ്പർമാർ, ഡോക്ടർമാർ , ഹെൽത്ത് സ്റ്റാഫ് അംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി


റാലിയിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എച്ച് .എം.സി. അംഗങ്ങൾ, ആശ വർക്കർമാർ ,കുടുംബശ്രീ സി.ഡി.എസ്, വാർഡ് ഏ ഡി എസ് അംഗങ്ങൾ, അംഗണവാടി വർക്കർമാർ.ഹെൽപ്പർമാർ ,ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


ബ്ലോക്ക് തലത്തിലുള്ള ആരോഗ്യ മേള ജൂലൈ 16 ശനി ചേളന്നൂർ എസ്. എൻ കോളേജ് ക്യാമ്പസിൽ വച്ച് നടക്കും  മെഡിക്കൽ ക്യാമ്പുകളും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സ്റ്റാളുകളും ചിത്ര പ്രദർശനങ്ങളും മേളയുടെ ഭാഗമായി നടക്കും 

മേള ശനിയാഴ്ച രാവിലെ 9 മണിക്ക് ബഹു.വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ.കെ. ശരീന്ദ്രൻ ഉദ്ഘാടനം ചെയ്യും