കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ റ്റി യു) കൽപ്പറ്റ ഡിവിഷൻ ജനറൽ ബോഡി സി ഐ റ്റി യു വയനാട് ജില്ലാ ട്രെഷറർ സ: പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി , ഹയർ സെക്കന്ററി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ജീവനക്കാരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു.ഡിവിഷൻ പ്രസിഡന്റ് കെ എസ് സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സ: ബേബി ജോസഫ് റിപ്പോർട്ടിങ്ങും സംസ്ഥാന ജോയിന്റ് സെക്രട്ടറി സ: ദിലീപ് കെ പി അഭിവാദ്യവും അർപ്പിച്ചു. ജോഷി പി കെ, ശ്രീനിവാസൻ എം വി, ഗിരീഷ്‌കുമാർ, അബ്ദുൾ മുനീർ എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍