*പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ കല്യാണം നാളെ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ജൂലൈ 7 വ്യാഴാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പതിവിലേറെ തിരക്കിലായിരിക്കും. അന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങു നടക്കുകയാണ് . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലൊരുക്കിയ മണ്ഡപത്തില്‍ അദ്ദേഹം ഡോ.ഗുര്‍പ്രീത് കൗറിനെ വിവാഹം കഴിക്കും.
ഭഗവന്ത് മാന്റെ രണ്ടാം വിവാഹമാണിത്. വിവാഹ മോചനത്തിന് 6 വര്‍ഷത്തിന് ശേഷമാണ് വീണ്ടും വിവാഹിതനാകുന്നത്. ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും വിവാഹം. സ്വകാര്യ ചടങ്ങായി മാത്രമാണ് വിവാഹം നടക്കക. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിവാഹത്തില്‍ പങ്കെടുക്കും.
ആറു വര്‍ഷം മുന്‍പാണ് മാനിന്റെ ആദ്യ വിവാഹബന്ധം അവസാനിച്ചത്. ആദ്യ ഭാര്യ ഇന്ദ്രജീത് കൗറും രണ്ട് കുട്ടികളും അമേരിക്കയിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് മക്കളും അച്ഛന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
ഭഗവന്ത് മാന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് വധുവിനെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അലോപ്പതി ഡോക്ടറാണ് വധു.


0 അഭിപ്രായങ്ങള്‍