നരിക്കുനി ഗ്രാമ പഞ്ചായത്ത് SSLC,+2 വിദ്യാർത്ഥികളെ അനുമോദിച്ചു: 


നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് SSLC,+2 വിദ്യാർത്ഥികളെ അനുമോദിച്ചു ,  നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കൊടുവള്ളി  എ ഇ ഒ  ആയി ചാർജടുത്ത അബ്ദുൽ കാദറിനെയും അനുമോദിച്ചു. വൈസ് പ്രസിഡന്റ് മിനി പുല്ലo കണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻ ഉമ്മു സൽമ സ്വാഗതം പറഞ്ഞു. 


സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ജസീല മജീദ്,വാർഡ് മെമ്പർ മാരായ  ടി രാജു, സുബൈദ, ഷെറീന, മജീദ് ടി പി, ചന്ദ്രൻ, സുനിൽകുമാർ, ലതിക, മിനി വി പി തുടങ്ങിയവർ സംസാരിച്ചു. 


ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ എക്സൈസ് ഡിപ്പാർട്മെന്റ് ഓഫീസർ പ്രസാദ് ക്ലാസ് എടുത്തു. ഹെഡ് ക്ലാർക്ക് ബ്രജീഷ് കുമാർ, ക്ലാർക്ക് സുനിൽ കുമാർ സി ഡിഎസ് ചെയർ പേഴ്സൺ വത്സല എന്നിവരും കുട്ടികളെ അനുമോദിച്ചു ,മെമ്പർ മൊയ്തി നെരോത്ത് ചടങ്ങിന് നന്ദി പറഞ്ഞു,