സ്വകാര്യ ബസുകളിലെ ക്ലീനറും ,ഡോർ ചെക്കറും യൂണിഫോം ,നെയിം പ്ലേറ്റ് എന്നിവ നിർബന്ധമായി ധരിക്കണം;

ട്രാൻസ്പോർട്ട് കമ്മിഷണർ


13.08.2022. 


തിരുവനന്തപുരം:സ്വകാര്യ ബസുകളിലെ ക്ലീനറും, ഡോർ ചെക്കറും യൂണിഫോം,നെയിം പ്ലേറ്റ് എന്നിവ നിർബന്ധമായി ധരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു. ഇല്ലെങ്കിൽ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും.കേരള മോട്ടർ വാഹന ചട്ടം 153 (സി) പ്രകാരമുള്ളതാണ് നിർദേശം.ഇത് കർശനമായി പാലിക്കണമെന്നും പരാതികൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ,റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ, ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർ എന്നിവരോട് നിർദ്ദേശിച്ചു,

*