കർഷക സംഘം പാലങ്ങാട് മേഖല സമ്മേളനം

പാലങ്ങാട് : കർഷക സംഘം പാലങ്ങാട് മേഖല സമ്മേളനം മേലെ പാലങ്ങാട് തലക്കോട്ട് ചന്തുകുഞ്ഞൻ നഗറിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തിൽ പി കെ കരുണൻ അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി വി പി സലീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ രാമചന്ദ്രൻ, കെ ശിവദാസൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി മനോജ്‌ സ്വാഗതവും സി വേണുഗോപാൽ നന്ദിയും പറഞ്ഞു. സമ്മേളനം വി പി സലീം (പ്രസിഡന്റ്‌) സി വേണുഗോപാൽ (സെക്രട്ടറി) ആർ കെ മറിയം (ട്രഷറർ) എന്നിവർ ഭാരവാഹികളായി 13 അംഗ മേഖല കമ്മിറ്റി യെ തെരഞ്ഞെടുത്തു.