നരിക്കുനിയിൽ തെരുവ് നായയുടെ ശല്യം ,ഒരാൾക്ക്  കടിയേറ്റു. :-


14.08.2022.


നരിക്കുനി : നരിക്കുനിയിൽ തെരുവ് നായ ശല്യം രൂക്ഷമായി , ഒരാൾക്ക്  നായയുടെ കടിയേറ്റു. നരിക്കുനി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ കച്ചവടക്കാരനെ കടിച്ചത്.


ബസ് സ്റ്റാൻഡിന് മുൻവശം  പച്ചക്കറി വ്യാപാരിയായ  ഇഖ്ബാലിനാണ് കടിയേറ്റത്.

ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കയാണ്.നിരവധി യാത്രക്കാരുടെയും ,ഇരുചക്ര വാഹനത്തിന് പിന്നാലെ ഓടുകയും ,കടിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടെങ്കിലും പലരും അത്ഭുതകരമായി രക്ഷപ്പെടുകയാണ് പതിവ് , ഹോട്ടലുകളിൽ നിന്നും ,മത്സ്യ-മാംസ മാർക്കറ്റുകളിൽ നിന്നും വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങൾ നിന്ന് തെരുവ് നായകൾ നരിക്കുനി അങ്ങാടിയിലും ,പരിസരങ്ങളിലും മനുഷ്യജീവന് ഭീഷണിയായി വളർന്നിരിക്കയാണ് ,തെരുവ് നായ ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും ,ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയിരിക്കയാണ് ,