DYFl വിദ്യാർത്ഥികളെ അനുമോദിച്ചു :-
നരിക്കുനി: -DYFI നരിക്കുനി മേഖല കമ്മറ്റി സംഘടിപ്പിച്ച 2021-22 അധ്യയന വർഷത്തിൽ SSLC, +2 വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അനുമോദന ചടങ്ങ് DYFI സംസ്ഥാന കമ്മറ്റി അംഗം സഖാവ് ഷഫീഖ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ഫസലുറഹ്മാൻ അധ്യക്ഷനായിരുന്നു , DYFI നരിക്കുനി ബ്ലോക്ക് സെക്രട്ടറി വി.കെ. വിവേക്, നരിക്കുനി LC സെക്രട്ടറി കെ.കെ മിഥിലേഷ്, ബ്ലോക് ട്രഷറർ ഒ.അബ്ദുറഹ്മാൻ എന്നിവർ ആശംസയറിയിച്ചു. നരിക്കുനി മേഖല സെക്രട്ടറി സഖാവ് വിമേഷ് സ്വാഗതം പറഞ്ഞു . മേഖല കമ്മറ്റി, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ബ്ലോക് കമ്മറ്റി അംഗം അശ്വതി അനുമോദന ചടങ്ങിന് നന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്‍