വരിങ്ങിലോറ മല എസ്. ടി. കോളനി വീടുകൾ സന്ദർശിച്ചു.

.......... .......................................


നരിക്കുനി ഗ്രാമ പഞ്ചായത്തിലെ എസ്.സി / എസ് ടി കോളനികൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിലെ എസ്.ടി കോളനി യിലെ വീടുകൾ പ്രസിഡണ്ട് ശ്രീ സി കെ.സലീമിന്റെ നേതൃത്വത്തിൽ ഇന്നലെ സന്ദർശിച്ചു.


ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് കോളനികളിൽ ഏക എസ്.ടി കോളനിയാണ് വരിങ്ങിലോറമല കോളനി


വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി,സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ ഉമ്മു സൽമ, ചേളന്നൂർബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ സർജാസ് മാസ്റ്റർ,വാർഡ് മെമ്പർമാരായ സുനിൽകുമാർ, മൊയ്തി നെരോത്ത്, ഊരുകൂട്ടം ചെയർമാൻ ബാബു, കോളനി നിവാസികളായ രാമൻകുട്ടി, ബാലൻ എന്നിവർ പ്രസിസണ്ടിനോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.