ഓണാഘോഷവും സമൂഹ ഓണസദ്യയും സംഘടിപ്പിച്ചു :-

താമരശ്ശേരി.  ദൃശ്യ കലാ സാംസ്‌കാരിക വേദി ചാടിക്കുഴിയുടെ നേതൃത്വത്തിൽ ഓണാഘോഷവും സമൂഹ ഓണസദ്യയും വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ്‌ ദേവർകോവിൽ പരിപാടി ഉത്ഘാടനം ചെയ്തു.കൊടുവള്ളി നിയോജക മണ്ഡലം മുൻ എം എൽ എ ശ്രീ. കാരാട്ട് റസാഖ്, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ. അഹമ്മദ്‌ മാസ്റ്റർ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന്മാരായ ശ്രീ. എ അരവിന്ദൻ, ശ്രീ. അയൂബ് ഖാൻ, ശ്രീ. മഞ്ജിത, വാർഡ് മെമ്പർ ശ്രീ. പി സി അബ്ദുൽ അസീസ്, ശ്രീ. അനിൽകുമാർ, ശ്രീ. ശരത് കുമാർ സി കെ, ശ്രീ. വിപ്ലവദാസ്, ശ്രീ. സുധീർ കുമാർ എന്നിവർ സംസാരിച്ചു .