നരിക്കുനിയിൽ ഭീതി പരത്തി കട വരാന്തകളിൽ രക്തക്കറ. പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.


  


നരിക്കുനി: നരിക്കുനിയിൽ  കുമാരസ്വാമി രാജാ റോഡിലുള്ള ഗ്രാമീണ ബാങ്കിനു സമീപം കടകൾക്കു മുൻഭാഗത്ത് രക്തക്കറ കണ്ടത് ഭീതി പരത്തി.


മണിപ്പാൽ ബിൽഡിങ്ങിലെ രണ്ട് കടകൾക്ക് മുൻപിലും, ഗ്രാമീണ ബാങ്കിലെ കോണിപ്പടിയിലും തൊട്ട് സമീപത്തുള്ള കടകളുടെ മുൻവശത്തുമാണ് ടൈൽ പാകിയ സ്ഥലത്ത് രക്തക്കറ കണ്ടത്.കടക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കാക്കൂർ പോലീസ് സംഭവ സ്ഥലത്ത് വന്ന് പരിശോധന നടത്തി.തുടർന്ന് പോലീസ് നായയെ കൊണ്ടുവന്നും   പരിശോധന നടത്തി.പോലീസ് നായ ഗ്രാമീണ ബാങ്കിൻറെ മുകൾവശത്ത് നിലയിലേക്ക് കയറിപ്പോയി ,തിരിച്ചിറങ്ങി അങ്ങാടിയിലെ ഭാഗത്തേക്ക്  നടന്നു നീങ്ങി.അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്തപ്പോൾ ഓടിയതാണോ ,അല്ലെങ്കിൽ ഏതെങ്കിലും മൃഗങ്ങളുടേതാണോ മനുഷ്യരുടെ താണോ എന്നുള്ള പരിശോധന നടന്നുവരികയാണ് ,