നരിക്കുനി പഞ്ചായത്തിൽ കാർഷിക മേഘലയിൽ വൻ മുന്നേറ്റം


നരിക്കുനി ഗ്രാമ പഞ്ചായത്ത്

ഞങ്ങളും കൃഷിയിലേക്ക്എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരും എഡിസി മെമ്പർമാരുംസംയുക്തമായി   ഏകദേശം ഒന്നര ഏക്കറിൽ അധികം വരുന്ന നരിക്കുനി പുതിയ പൊയിൽ വയലിൽ ഞാറ് നട്ട് കൊണ്ട് തുടക്കം കുറിച്ചു


പുതു തലമുറയേയും കർഷകരേയും കാർഷികവൃത്തിയിലേക്ക് ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഇതിനകം തന്നെ കാർഷിക മേഖലയിൽ ജനകീയമാക്കി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു


വിവിധ വാർഡുകളിൽ മലമുകളിൽ തൊഴിലുറപ്പ് തൊഴിലാളികളേയും കോളനി നിവാസികളേയും ഉപയോഗപ്പെടുത്തി 10 11 വാർഡുകൾ അടങ്ങിയ വരിങ്ങലോറ മല കോളനി,രണ്ടാം വാർഡിലെ തോൽപ്പാറ കോളനി,പതിമൂന്നാം വാർഡിലെ വെങ്ങിണ്ടോറ മല, ഏഴ്,ഒമ്പത് ,വാർഡുകളിലെ മാമ്പറ്റമല കോളനി,നാലാം വാർഡിലെ വേഴാട്ടുമല എന്നിവിടങ്ങളിൽ മഴക്കാല വിഷരഹിത പച്ചക്കറി കൃഷി നടത്തുകയും ഈ പദ്ധതികൾ വൻ വിജയമാവുകയും ചെയ്തിരുന്നു.

കൂടാതെ തരിശായി കിടക്കുന്ന വയലുകളിൽ പാട ശേഖരസമിതികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കർഷകരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും കഴിഞ്ഞദിവസം 40 ഏക്കറോളം പാടത്ത് നെൽകൃഷി തുടങ്ങിക്കഴിഞ്ഞു


മറ്റ് പദ്ധതികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടവിള കിറ്റുകളും പച്ചക്കറി വിത്തുകളും വളങ്ങളും പച്ചക്കറി തൈകളും പഞ്ചായത്തിലെ എല്ലാ കർഷകർക്കും നൽകുകയുണ്ടായി


 വിഷ രഹിത പച്ചക്കറികളും മറ്റ് വിഷ രഹിത കൃഷികളും പ്രോത്സാഹിപ്പിക്കുക അതുവഴി ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ഒരു മഹത്തായ പദ്ധതിയാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്


ഞാറ് നടീൽപദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ സലിം നേതൃത്വം നൽകി സ്റ്റാന്റിംങ്ങ് ചെയർമാരായ ഉമ്മുസൽമ, ജസീല മജീദ്,മെമ്പർമാരായ മൊയ്ദി നെരോത്ത്, സുനിൽകുമാർ ,രാജു ടി, മജീദ് ടി.പി, ചന്ദ്രൻ, സി.പി. ലൈല, കൃഷി ഓഫീസർ ദാന മുനീർ , എ ഡി സി മെമ്പർമാരായ മനോജ് കാരുകുളങ്ങര, ശോഭ , ബീരാൻ മാസ്റ്റർ, അപ്പുപന്നിപ്പൊയിൽ,

ഞാറ് നടീലിൽ പങ്കെടുത്തു.


തുടർന്ന് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് : മിനി പുല്ലം കണ്ടി,ബ്ലോക്ക് വൈസ് പ്രസി : ഷിഹാന രാരപ്പൻ കണ്ടി, മാധവൻ മാസ്റ്റർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശശീന്ദ്രൻ മാസ്റ്റർ, ശിവാനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ എന്നിവർ സംസാരിച്ചു