സി.എം സെന്റര്‍ മീലാദ്‌റാലി പ്രൗഡമായി


  തിരുനബിയുടെ ജന്മ മാസത്തില്‍ അവിടുത്തെ ജീവിതവും, ദര്‍ശനവും , സന്ദേശവും പുതു തലമുറക്ക് കൂടുതല്‍ പഠിക്കാനും പ്രചരിപ്പിക്കാനും 

പകര്‍ന്ന് നല്‍കാനും വേണ്ടി് റബീഅ് മാസത്തില്‍ മടവൂര്‍ സി.എം സെന്റര്‍ സംഘടിപ്പിക്കുന്ന 'മെഹ്ഫിലെ റബീഅ് 'മീലാദ് കാമ്പയിനിന്റെ ഭാഗമായിരുന്നു റബീഅ് റാലി. 

മീലാദാഘോഷത്തിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 40 ദിവസം പഠനാര്‍ഹമായ വിവിധ പരിപാടികള്‍ സംഘടിപ്പിന്നുണ്ട്. ഇന്നലെ നടന്ന മീലാദ് റാലിയില്‍ സ്്ഥാപനമേധാവികള്‍,മാനേജ് മെന്റ് അംഗങ്ങള്‍, സംഘടനാ പ്രര്‍വര്‍ത്തകര്‍ , നാട്ടുകാര്‍,അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. വിദ്യാര്‍ര്‍ത്ഥികളുടെ ദഫും, സ്‌കൗട്ടും, അറബനയും റാലിയെ നയന മനോഹരമാക്കി,  മടവൂര്‍ പൈമ്പാലുശ്ശരിയില്‍ നിന്നും ആരംഭിച്ചു  സി.എം സെന്റര്‍ ഹൈസ്‌കൂളില്‍ സമാപിച്ചു


സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി, കെ ആലിക്കുട്ടി ഫൈസി, ടി.കെ മുഹമ്മദ് ദാരിമി, മുസ്തഫ സഖാഫി മരഞ്ചാട്ടി അബ്്ദുല്‍ ഖാദര്‍ ബാഖവി ഐക്കരപ്പടി,  ഇബ്രാഹീം അഹ്‌സനി,  മെഹ്ഫിലെ റബീഅ് കമ്മറ്റി ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ അസ്സഖാഫി പാഴൂര്‍, ടി.കെ സൈനുദ്ധീന്‍, ഹാരിസ് കെ.പി.സി, സിറാജ് ആക്കോട് തുടങ്ങി പ്രമുഖര്‍ നേതൃത്വം നല്‍കി. ആശിഖലി സഖാഫി പന്നൂര്‍  റബീഅ് സന്ദേശ പ്രഭാഷണം നടത്തി. കെ. ആലിക്കുട്ടി സ്വാഗതവും ടി.കെ മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു