ബൈക്ക് അപകടത്തിൽ പരിക്കേറ്റ പുല്ലാളൂർ സ്വദേശി മരണപ്പെട്ടു -
:-
പുല്ലാളൂർ :- ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട്ട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പെട്ട് പരിക്കേറ്റ പുല്ലാളൂർ തച്ചൂർ താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകൻ അഫ് ലഹ് (27) മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു, അഫ്ലഹ് സഞ്ചരിച്ച സ്ക്കൂട്ടറിനെ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത് ,പരിക്കേറ്റ അഫ്ലഹിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും ,പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ,എസ് വൈ എസ് നരിക്കുനി സോൺ സാന്ത്വനം എമർജൻസി ടീം അംഗവും ,പുല്ലാളൂർ സർക്കിൾ ടീം ഒലീവ് കൺവീനറുമാണ് ,മയ്യത്ത് നമസ്ക്കാരം ഇന്ന് (5/10/22) ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്പറപ്പാറ ജുമാ മസ്ജിദിൽ ,
ഭാര്യ :- നജ ഫാത്തിമ ,
സഹോദരങ്ങൾ:- അർഷി ന ,നാഫിഫ് ,
മാതാവ് :- സുബൈദ ,
പിതാവ് :- ആലിക്കുട്ടി നരിക്കുനി ബസ് സ്റ്റാൻ്റിലെ കച്ചവടക്കാരനാണ് ,


0 അഭിപ്രായങ്ങള്‍