കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സാപ്പ് മെസേജ്; പോലീസുകാരന് സസ്‌പെന്‍ഷന്‍,


02.10.2022


തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപ പരാമർശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉറൂബിനെയാണ് സസ്‌പെൻഡ് ചെയ്തത്.


കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ഉറൂബിന്റെ അധിക്ഷേപം. തുടർന്ന് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനായ ഉറൂബിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.