കൈകോർക്കാം....
നമ്മുടെ നാടിനെ രക്ഷിക്കാം...
നമ്മുടെ യുവതയേയും നാടിനേയും നശിപ്പിച്ച് കൊണ്ടിരിക്കുന്ന മാരക ലഹരിക്കെതിരെ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും അണിചേർന്ന് ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുകയാണ് നാളെ ശനി 3.30 ന്
നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെയും ജനജാഗ്രതാ ജനകീയ സമിതിയുടേയും നേതൃത്വത്തിൽ 15 - 10 - 2022(ഇന്ന്) ശനിയാഴ്ച ഉച്ചക്ക് ശേഷം 3.30 ന് ചെങ്ങോട്ട് പൊയിലിൽ നിന്നും തുടങ്ങി നരിക്കുനിയിലേക്ക് ബഹുജന റാലി നടക്കുകയാണ്.
ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, യുവതീ യുവാക്കൾ , കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ , ഹരിത കർമ്മസേന അംഗങ്ങൾ,അംഗന വാടി ജീവനക്കാർ, ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ജീവനക്കാർ,ആരോഗ്യ പ്രവർത്തകർ ,തൊഴിലുറപ്പ് തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ, മറ്റ് തൊഴിലാളികൾ, വ്യാപാരികൾ,രാഷ്ട്രീയ പാർട്ടി പ്രവർത്തകർ , യുവജന സംഘടനാ പ്രവർത്തകർ , സന്നദ്ധ സംഘടനാ പ്രവർത്തകർ , ക്ലബ്ബ് അംഗങ്ങൾ തുടങ്ങി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ഈ ബഹുജന റാലിയിൽ അണിനിരക്കേണ്ടതാണ്
നരിക്കുനി ബസ്റ്റാന്റിൽ സമാപിക്കുന്ന റാലിയിൽ ബഹു : താമരശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷാജി മുഖ്യപ്രഭാഷണം നടത്തും.
ബഹു:കൊടുവള്ളി സി ഐ ചന്ദ്രമോഹൻ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
എന്റെ വീട്ടിലേക്ക് ഈ മാരക ലഹരി എത്തില്ല എന്ന് നമുക്ക് ഉറപ്പ് വരുത്താം .......
നമുക്കൊന്നിച്ച് കൈകോർത്ത് നീങ്ങാം......
നല്ലൊരു നാളേക്ക് വേണ്ടി,,,,, ഭാവി തലമുറക്ക് വണ്ടി ...
നാട് ഒന്നിച്ചു നീങ്ങുന്ന ഈ ബഹുജന മുന്നേറ്റത്തിൽ മുഴുവൻ ജനങ്ങളും കണ്ണികളാവുക ....

0 അഭിപ്രായങ്ങള്‍