ശാസ്ത്രോത്സവം പി സി പാലം എയുപി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ.
ബാലുശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ പി , യു പി വിഭാഗങ്ങളിൽ പിസി പാലം എയുപി സ്കൂൾ ഓവറോൾ ചാമ്പന്മാരായി. പ്രവൃത്തി പരിചയമേള, സാമൂഹ്യ ശാസ്ത്ര മേള , ഗണിത ശാസ്ത്ര മേള എന്നിവയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോൾ ഒന്നാം സ്ഥാനവും യു പി വിഭാഗം ശാസ്ത്ര മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ടാണ് ചാമ്പ്യൻഷിപ്പ് നേടിയെടുത്തത്.


0 അഭിപ്രായങ്ങള്‍