രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനം: എം വി ഗോവിന്ദന്‍
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നിയമം വഴി ലഭിക്കുന്നതാണെന്നും നിയമം മാറ്റിയാല്‍ ചാന്‍സലര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണറുടെ തെറ്റായ നിലപാടുകള്‍ക്കെതിരായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
ഗവര്‍ണറുടെ മാധ്യമ വിലക്ക് ഫാസിസമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില ചാനലുകളെ വിലക്കിയത് സ്വേച്ഛാധിപത്യപരമാണ്. ഇഷ്ടമുള്ളവര്‍ പങ്കെടുത്താല്‍ മതിയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസിന് വേണ്ടിയുള്ള കുഴലൂത്താണെന്നും സി പി എം സെക്രട്ടറി പറഞ്ഞു.

0 അഭിപ്രായങ്ങള്‍