പുസ്തക പ്രകാശനം നടത്തി.

നരിക്കുനി: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ കുമാർ കട്ടാടശ്ശേരിയുടെ മൂന്നാമത് കവിതാ സമാഹാരമായ "ജലോത്സവം''പ്രമുഖ എഴുത്തുകാരൻ കൽപറ്റ നാരായണൻ പ്രകാശനം ചെയ്തു. സ്നേഹം വറ്റിപ്പോകാത്ത വാക്കുകളാണ് ഇന്നും മാനവരാശിക്ക് പ്രതീക്ഷ നൽകുന്നതെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു.ദിനേശ് പുതുശ്ശേരി പുസ്തക പരിചയം നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.സലീം മുഖ്യ അതിഥിയായിരുന്നു.കരുണൻ പുസ്തക ഭവൻ, സോഷ്യോ കൾചറൽ അസോസിയേഷൻ സെക്രട്ടറി അരുൺ എന്നിവർ ആശംസയർപ്പിച്ച ചട ങ്ങിൽ രാജൻ ഉപാസന കവിത അവതരിപ്പിക്കുകയും സുനിൽ കുമാർ കട്ടാടശ്ശേരി മറുമൊഴി രേഖപ്പെടുത്തുകയും ചെയ്തു.