ഓട്ടോ സ്റ്റാൻ്റ് അനുവദിക്കണം
മടവൂരിൽ ഓട്ടോ സ്റ്റാൻ്റ് അനുവദിക്കണമെന്നും മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്നും ClTU മടവൂർ മേഖല കൺവെൻഷൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പ്രദേശത്ത് തകർന്ന് കിടക്കുന്ന പഞ്ചായത്തോഫിസ് മുട്ടാഞ്ചേരി റോഡും, വെള്ളാട്ടുകുളം അമ്പലത്തുതാഴം റോഡും, കിഠാരത്തിൽ താഴം മുട്ടാളിത്താഴം റോഡും ഗതാഗത യോഗ്യമാക്കണമെന്നും കൺവെൻഷനിൽ ആവശ്യപ്പെട്ടു.
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ സെക്ക്ഷൻ ഏരിയ സെക്രട്ടറി സി മോഹനൻ ഉത്ഘാടനം ചെയ്തു, CITU നേതാവ് എ പി നസ്തർ അഭിവാദ്യം ചെയ്തു, ശശികുമാർ കെ പി, കെ ഷരീഫ്, അനസ് കെ പി, ഹമീദ് ടി കെ, എന്നിവർ സംസാരിച്ചു, കെ കെ ഉമ്മർ അദ്ധ്യക്ഷനായി, എ മുഹമ്മദലി നന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്‍