കലാകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു


നരിക്കുനി ഗ്രാമപഞ്ചായത്തിലെ കലാരംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളെയും സംഘടിപ്പിച്ചുകൊണ്ട് കലാ കൂട്ടായ്മ രൂപീകരിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിളിച്ച്  ചേർത്ത കലാകാരൻമാരുടെ യോഗത്തിൽ തീരുമാനിച്ചു.

 യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം അധ്യക്ഷത വഹിച്ചു


ഞങ്ങളെ കേൾക്കാനും ഞങ്ങളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകനും തയ്യാറായഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് യോഗത്തിൽ പങ്കെടുത്തവർ പ്രത്യേകം നന്ദി പറഞ്ഞു. 


ഈ യോഗം വിളിച്ച് ചേർത്തതിലൂടെ ഞങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

 സമൂഹത്തിൽ ഇന്ന് അന്യം നിന്ന് പോയ എല്ലാ കലകളുടേയും വീണ്ടെടുപ്പിന് ഈ കൂട്ടായ്മ കാരണമാകുമെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.


നവംബർ പതിനെട്ടാം തീയതി വിപുലമായി ഗ്രാമപഞ്ചായത്തിൽ കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം വിളിച്ചു ചേർക്കാനും ഈ രംഗത്തെ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കാനും തീരുമാനിച്ചു.


താൽക്കാലിക പ്രവർത്തനത്തിനായി കുട്ടിഹസ്സൻ മാസ്റ്റർ നെടിയനാട് ചെയർമാനും രാജു പാറന്നൂർ കൺവ്വീനറായും ഒമ്പതംഗ അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി


യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുല്ലങ്കണ്ടി സ്വാഗതം പറഞ്ഞു സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ഉമ്മു സൽമ,മെമ്പർമാരായ ടി രാജു ,മൊയ്തീൻ നെരോത്ത്,സുനിൽകുമാർ ,അബ്ദുൽ മജീദ്,ലതിക , എന്നിവരും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. മോഹനൻ , കുട്ടി ഹസ്സൻ മാസ്റ്റർ ,ഷിബു നിർമ്മാല്യം, രാജു പി.കെ, എന്നിവരും കലാ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവരും സംസാരിച്ചു.