കേരള കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ഗവര്‍ണറെ വിവിധ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കി തുടുങ്ങി. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ്.കലാ സാംസ്‌കാരിക രംഗത്ത പ്രമുഖന്‍ ചാന്‍സിലറാകുമെന്നാണ് വിവരം.
കല്‍പിത സര്‍വകലാശാലയാണ് കേരള കലാമണ്ഡലം. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍. .അതിനിടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണറുടെ ഓഫീസിലേക്ക് അയക്കില്ല. നിയമകാര്യ സെക്രട്ടറി ഇന്ന് അവധിയായതിനാലാണിത്. നാളെ ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയക്കുമെന്നാണ് അറിയുന്നത്. അതേ സമയം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയാല്‍ നിയമസഭയില്‍ ബില്ലായി വിഷയം കൊണ്ടുവരുമെന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ ചുമതല വഹിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് കരുതുന്നത്. ഓര്‍ഡിനന്‍സ് മടക്കിയാല്‍ ഡിസംബറില്‍ നിയമസഭ ചേരുമ്പോള്‍ വിഷയം ബില്ലായി കൊണ്ടുവരുമെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0 അഭിപ്രായങ്ങള്‍