ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി :-
*_______________________*
മടവൂർ: ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ മടവൂർ ഫോറസ്ട്രി ക്ലബ് വിദ്യാർത്ഥികൾ കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ഈങ്ങാപ്പുഴ വനപർവ്വം ബയോഡൈവേഴ്സിറ്റി പാർക്കിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി സുരേഷ്, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് റിസോഴ്സ് പേഴ്സൺ ഇ രാജൻ എന്നിവർ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്യാമ്പംഗങ്ങൾക്ക് ക്ലാസെടുത്തു. വനത്തെയും വന്യജീവികളെയും നേരിട്ട് അറിയാനും അവയുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു. ഗ്രീൻ കൺസർവേറ്റർ ഡോ: ആരിഫ് പി കെ, അസിസ്റ്റൻറ് ഗ്രീൻ കൺസർവേറ്റർ ജിതുല ശ്രീനിവാസ് കെ കെ, മുംതാസ് പി കെ, നംഷിദ് സി കെ, ഫോറസ്ട്രി ക്ലബ്ബ് ക്യാപ്റ്റൻമാരായ ഫുആദ് ഷംസുദ്ദീൻ, ഇൻഷാ ഫാത്തിമ ഡി,മുഹമ്മദ് നാജി കെ,സാലിഹ വി എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍