സായാഹ്നസംഗമം നടത്തി

നരിക്കുനി :

പാഠ്യപദ്ധതിപരിഷ്കരണത്തിലെഒളിയജണ്ടകൾക്കെതിരെ

സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ

നരിക്കുനി റെയിഞ്ച് ഘടകം നരിക്കുനിയിൽ

സായാഹ്‌ന സംഗമം നടത്തി. എസ് കെ ജെ എം റെയിഞ്ച് സെക്രെട്ടറി ശാക്കിർ ഹുസൈൻ ദാരിമി ഉത്ഘാടനം ചെയ്തു. എസ് കെ എം എം എ 

റെയിഞ്ച് പ്രസിഡന്റ്‌ പി വി അബൂബക്കർ അധ്യക്ഷനായി. മുസ്തഫ ഹുദവി കൊടുവള്ളി മുഖ്യ  പ്രഭാഷണം നടത്തി. ഷഫീഖ് മുസ്‌ലിയാർ, യു മുഹമ്മദ്‌ മുസ്‌ലിയാർ, കെ സി അബ്ദുൽ അസീസ്, ടി സി അബ്ദുൽ ഖാദർ,സി മുഹമ്മദ്‌, ടി അലിയ്യ്, കെ കെ അബൂബക്കർ, ഫാറൂഖ് പന്നൂർ സംസാരിച്ചു.