അടിമുടി മാറാന്‍ റേഷന്‍ കടകള്‍; കെ-സ്‌റ്റോര്‍ പദ്ധതിയുമായി ഭക്ഷ്യവകുപ്പ് :-


 04.11.2022


പൊതുവിതരണ രംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ-സ്റ്റോര്‍ പദ്ധതി.


പദ്ധതിയുടെ മുന്നോടിയായി സംസ്ഥാന ഭക്ഷ്യവകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പു വച്ചു.


സംസ്ഥാനത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായിയാണ് കെ. സ്റ്റോര്‍ പദ്ധതി ഭക്ഷ്യവകുപ്പ് ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കെ -സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ഐ.ഒ.സി യുടെ 5 k.g ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുവാന്‍ ലക്ഷ്യമിടുന്നത്.


കോമണ്‍ സര്‍വീസ് സെന്‍റര്‍ വ‍ഴിയായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക. ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഭക്ഷ്യവകുപ്പ് ഇന്‍ന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ഒപ്പുവച്ചു.