നരിക്കുനി ഹരിശ്രീ വിദ്യാപീഠത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു .വിദ്യാലയ സമിതി അധ്യക്ഷനായ ശ്രീ.ടി.ദേവാനന്ദൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ 2022 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ കൊടുവള്ളിയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി സജിഷ കെ.പി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി .പ്രസ്തുത പരിപാടിയിൽ ശ്രീമതി സജിഷ യെ വിദ്യാലയത്തിൻ്റെ രക്ഷാധികാരി ശ്രീ കൃഷ്ണൻകുട്ടി .പി .പൊന്നാട അണിയിച്ച് ആദരിച്ചു. . ചടങ്ങിൽ പ്രതിജ്ഞ ,ലഹരി വിരുദ്ധ ഗാനം, ലഹരി വിരുദ്ധ റാലി എന്നിവയും നടന്നു. വിദ്യാലയ സെക്രട്ടറി ശ്രീ സതീഷ് കുമാർ .പി.കെ ,ക്ഷേമസമിതി അംഗം ശ്രീ സുബീഷ് ,മാതൃസമിതി ജോയിൻ്റ് സെക്രട്ടറി ശ്രീമതി സന്ധ്യ ,ശ്രീമതി ലിജിന എന്നിവർ ആശംസകളർപ്പിച്ച പരിപാടിക്ക് വിദ്യാലയത്തിൻ്റെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന സ്വാഗതം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീവല്ലി നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍