ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാൻ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു കൊണ്ട് നരിക്കുനി ഗവ: ഹയർ സെക്കണ്ടറി ജെ ആർ സി കേഡറ്റുകൾ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കാളികളായി. ,
നരിക്കുനി: -ജീവിതമാണ് ലഹരി ,എന്ന സന്ദേശം പകർന്നു കൊണ്ട് കൊടുവള്ളി ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സർവൈവൽ 2022 നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ഉദ്ഘാടനം ചെയതു.ഉപജില്ലാ പ്രസിഡണ്ട് സി. പി ഷരീഫ അധ്യക്ഷം വഹിച്ചു. കൊടുവള്ളി എ ഇ ഒ അബ്ദുൾ ഖാദർ സി.പി വർക്ക് ബുക്ക് പ്രകാശനം ചെയ്തു. നരിക്കുനി ഹൈസ്കൂൾ പ്രധാന അധ്യാപിക കെ.കെ ആസ്യ, പി.ടി.എ പ്രസിഡണ്ട് കാരക്കുന്നുമ്മൽ ബാലഗോപാലൻ, ഗ്രാമ പഞ്ചായത്ത് അംഗം സുനിൽ കുമാർ , ജെ ആർ സി ജില്ലാ സെകട്ടറി സിന്ധു സൈമൺ, കെ.കെ രാജേന്ദ്രകുമാർ ,മുസ്തഫ അബ്ദുൾ റഷീദ്,ഇൽയാസ് എം.പി, എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടർ പി.അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും, നഫീസ ടീച്ചർ നന്ദിയും പറഞ്ഞു .


0 അഭിപ്രായങ്ങള്‍