ചക്കാലക്കൽ എച്ച് എസ് എസി ലെ ദേശീയ സംസ്ഥാനതല ജേതാക്കളെ അനുമോദിച്ചു
-------------------------------
മടവൂർ:-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന ദേശീയ മേളകളിൽ ഒന്നാം സ്ഥാനം നേടിയവരെ അനുമോദിച്ചു .ശാസ്ത്രമേളയിൽ ഐ ടി മേളയിൽ ഒന്നാം സ്ഥാനം നേടിയ നൗഷിൻ റഹ്‌മാൻ,ഗണിത മേളയിൽ എ ഗ്രേഡ് നേടിയ എസ് ശ്രീദേവ് ,ഷഹൽ മുഹമ്മദ് ,ഹെസ ഷാനിസ് ,ഹന ഫാത്തിമ സാമൂഹ്യശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടിയ ഫുഹാദ് സനീൻ , ആയിഷ ഫിദ എന്നിവരെയും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്പോർട്സ് അക്കാദമിയിൽ നിന്നും മൈസൂരിൽ വെച്ചു നടന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ നജ പി , അഫീഫ ഷെറിൻ ,എം കെ അനന്ദു,കെ റാനിഷ് എന്നിവരെ സ്ക്കൂൾ പി ടി എ യും അദ്യാപകരും അനുമോദിച്ചു.പ്രിൻസിപ്പാൾ എം കെ രാജി,പിടിഎ പ്രെസിഡണ്ട് പി ജഅഫർ, ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ,,പി ടി എ വൈസ് പ്രസിഡണ്ട് വി സി റിയാസ് ഖാൻ,എം പി ടി എ പ്രസിഡണ്ട് സലീന സിദീഖലി, പി കെ അൻവർ ,പി എം റിയാസ്,ഷബീർ മാസ്റ്റർ,ചന്ദ്രൻ സി ,ഷബ്ന നൗഫൽ,സൗദ ,റുബീന എന്നിവർ സംബന്ധിച്ചു ,
ഫോട്ടോ :-ദേശീയ സംസ്ഥാന മേളകളിൽ ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും നേടിയ ചക്കാലക്കൽ എച് എസ് എസ് വിദ്യാർഥികളെ പി ടി എ അനുമോദിച്ചപ്പോൾ


0 അഭിപ്രായങ്ങള്‍