ശംസുൽ ഉലമയുടെ വെളിച്ചം വർത്തമാന സമൂഹത്തിന് അനിവാര്യം. സ്വാദിഖ് അലി ശിഹാബ് തങ്ങൾ.
നരിക്കുനി: ശംസുൽ ഉലമയുടെ ജീവിത വെളിച്ചം വർത്തമാന സമൂഹത്തിന് രക്ഷാകവചമാണെന്നും തകർന്നുപോകുന്ന യുവത്വം ശംസുൽ ഉലമയുടെ ജീവിതത്തിലേക്ക് തിരികെ നടക്കണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ആത്മീയ വെളിച്ചം കൊണ്ട് പ്രഭ തീർക്കാൻ മഹല്ല് കമ്മിറ്റികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കുണ്ടായി മജ്മഉൽ ഹുദാ മസ്ജിദ് പരിസരത്ത് നുസ്രത്തുൽ ഇസ്‌ലാം സംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ദശ വാർഷികവും മജ്ലിസുന്നൂർ സംഗമവും മതപ്രഭാഷണ പരമ്പരയും കുടുംബ സംഗമവും സമസ്ത ട്രഷറർ ചേലക്കാട് ഉസ്താദ് നഗരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഹൈത്തമി വാവാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ ഇബ്രാഹിം മുസ്‌ലിയാർ എളേറ്റിൽ അധ്യക്ഷനായി. നൗഷാദ് അസ്ഹരി കിനാലൂർ, ദാറുൽ ഹിദായ പ്രിൻസിപ്പൽ ഇബ്രാഹീം ഫൈസി കുട്ടമ്പൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സലാം ഫൈസി ഇയ്യാട്, അബൂബക്കർ ഫൈസി മേയ്തടം, അബ്ദുറസാഖ് ബാഖവി വള്ളിയോത്ത്, സലാം ഫൈസി കലത്തറ, ഒ.സി അബ്ദുറഹിമാൻ മുസ്‌ലിയാർ, ജുനൈദ് ബാഖവി, എ.ടി മുഹമ്മദ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരകൾക്ക് അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി, സിദ്ധീഖ് വാഫി ആലിൻ തറ, ഷബീർ റഹ്മാനി പഴമള്ളൂർ, ഡോ. എം.എ അമീറലി എന്നിവർ നേതൃത്വം നൽകും.
പടം: കുണ്ടായി നുസ്രത്തുൽ ഇസ്‌ലാം സംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ദശ വാർഷികവും മജ്ലിസുന്നൂർ സംഗമവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.


0 അഭിപ്രായങ്ങള്