അനുശോചന യോഗം :-


നരിക്കുനി :-സാമൂഹ്യ സാം സ്കാരിക രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്ന എൻ. പി മുഹമ്മദിന്റെ വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. നരിക്കു നി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ നെല്ലിക്കാപറമ്പിൽ താമസിക്കുന്ന എൻ.പി മുഹ മ്മദ് (57) രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു.


ജീവകാരുണ്യ പ്രവർത്തക നായി മുഴുവൻ സമയവും ചിലവഴിച്ച എൻ.പി പന്നിക്കോട്ടൂരിലെ സന്നദ്ധ സംഘടനയായ പിറയുടെയും ,നരിക്കുനി അത്താണിയുടെയും സജീവ പ്രവർത്തകനും ,നരിക്കുനി നിംസ് ആശുപത്രി സ്ഥാപകനുമായിരുന്നു. നാല് വർഷം മുമ്പ് മൂർഖൻ കുണ്ട് പാലങ്ങാട് റോഡിൽ വെച്ച് ഉണ്ടായ അപകടത്തിൽ പെ ടുകയും നട്ടെല്ലിന് ഗുരുതര

പരുക്കേറ്റ് ചികിത്സയിൽ കഴിയവേയാണ്  എൻ.പി മുഹമ്മദ് മരണപ്പെട്ടത്. അപകടത്തിൽ പെടു ന്നതുവരെ ഉള്ള സമയം  രോഗികളെയും ഹൃദ്രോഗി കളെയും ആശുപത്രികളിലെ ത്തിക്കാനും അവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും എൻ. പി മുഹമ്മദ് മുൻനിരയിലുണ്ടാ വുമായിരുന്നു.

എം.എസ്.എഫ് ലൂടെ രാ ഷ്ട്രീയ പ്രവർത്തനം തുടങ്ങിയ എൻ.പി മുഹമ്മദ് കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗിൽ ഉണ്ടായ ചില പിണക്കങ്ങൾ കാരണം ലീഗിൽ നിന്ന് പാർട്ടി വിട്ട പി.ടി.എ റഹീമിനോടൊ

പ്പം ചേർന്ന പ്രമുഖരിൽ ഒരാളാണ്. ഗ്രാമപഞ്ചായത്ത് അം ഗമായിരിക്കുമ്പോഴും ,ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കുമ്പോഴും കക്ഷിരാഷ്ട്രീയ ത്തിനതീതമായി നാടിനെയും നാട്ടുകാരെയും മാറോട് ചേർത്തു പിടിച്ച ജന പ്രതിനിധിയായിരുന്നു അദ്ദേഹം. വായനയി ലും എഴുത്തിലും വലിയ താല്പ ര്യം കാണിച്ച എൻ.പി മുഹമ്മദ് എന്നും അതിലൂടെ പുതുമ സമ്മാനിക്കാൻ സാധിച്ചിട്ടുണ്ട്.


കണ്ണടവെച്ച പുഞ്ചിരിക്കു ന്ന മുഖവുമായി തങ്ങൾക്കിടയിൽ ജീവിച്ച എൻ.പി മരണപെട്ടത് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ നരിക്കുനിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി ,അഡ്വ: പി ടി എ റഹീം (എം എൽ എ ) ഉൽഘാടനം ചെയ്തു ,നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം അദ്ധ്യക്ഷനായിരുന്നു ,ഐ പി രാജേഷ് ,കുനിയിൽ സർജാസ്, ഷിഹാന രാരപ്പൻ കണ്ടി ,വി സി ഷനോജ് ,വി ഇല്യാസ് ,പി ശശീന്ദ്രൻ  ,ബാലകൃഷ്ണൻ ,എം ശിവാനന്ദൻ ,പി കെ നൗഷാദ് ,എം മൂസ്സക്കോയ ഹാജി തുടങ്ങിയവർ സംസാരിച്ചു ,

ഫോട്ടോ:

എൻ പി മുഹമ്മദിൻ്റെ നിര്യാണത്തിൽ നരിക്കുനിയിൽ ചേർന്ന സർവ്വകക്ഷി അനുശോചന യോഗം അഡ്വ പി ടി എ റഹീം (എം എൽ എ ) ഉൽഘാടനം ചെയ്യുന്നു ,