പ്രബന്ധ മത്സരം

--------------------

 നരിക്കുനി: പുതുവർഷ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നരിക്കുനി ന്യൂ ജ്യോതി കരിയർ ഗൈഡൻസ് & പി എസ് സി കോച്ചിംഗ് സെന്റർ ജില്ലയിലെ ഹയർ സെക്കൻഡറി,  കോളേജ്, സ്വാശ്രയ കോളേജ് വിദ്യാർഥികൾ,35 വയസ്സിൽ താഴെയുള്ള യുവജനങ്ങൾ എന്നിവർക്കായി "പരമ്പരാഗത വിദ്യാഭ്യാസവും മാറുന്ന തൊഴിൽ സംസ്കാരവും" എന്ന വിഷയത്തിൽപ്രബന്ധരചന മത്സരം നടത്തുന്നു. 300 വാക്കിൽ കവിയാതെ (3 പേജ് ) ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്തരചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി

 വിജയികളാകുന്നവർക്ക്

 കേഷ് അവാർഡും ശില്പവും അടങ്ങുന്നസമ്മാനങ്ങൾ ജനുവരി ആദ്യവാരം നരിക്കുനിയിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വെച്ച് സമ്മാനിക്കും.

രചനകൾ അയക്കേണ്ട വിലാസം

 ഡയറക്ടർ ജ്യോതി കരിയർ ഗൈഡൻസ് & കോച്ചിംഗ് സെന്റർ ബിഎസ്എൻഎൽ ഓഫീസിന് സമീപം. പൂനൂർ റോഡ് നരിക്കുനി.

Phnoe:9400598465

            8089371790

            7012619389