ലോകകപ്പ് കിരീടം അർജന്റീനക്ക്;വിജയം പെനാൽറ്റിയിൽ


:18.12.2022


ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസി​ന്റെ അവിശ്വസനീയ തിരിച്ചുവരവിലും കിരീടം സ്വന്തമാക്കി അർജന്റീന. ആദ്യം രണ്ട് ഗോളിന് പിന്നിട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവിലൂടെ ഫ്രാൻസ് കിരീടത്തിന് അടുത്തെത്തിയിരുന്നെങ്കിലും അർജന്റീന കിരീടം സ്വന്തമാക്കുകയായിരുന്നു 


ആദ്യ പകുതിയിൽ ഫ്രാൻസിനെതിരെ അർജ​ന്റീന രണ്ട് ​ഗോളുകൾക്ക് മുന്നിലായിരുന്നു. മെസിയും എയ്ഞ്ചൽ ഡി മരിയയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. പെനാലിറ്റിയിലൂടെ മെസി ആദ്യ ​ഗോൾ നേടിയിരുന്നു. ഇതോടെ മെസിക്ക് ഖത്തർ ലോകകപ്പിൽ നേടിയ ​ഗോളുകളുടെ എണ്ണം എട്ടായി ,