ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ദശവാർഷികത്തിന് തുടക്കമായി.



നരിക്കുനി: കുണ്ടായി നുസ്രത്തുൽ ഇസ്‌ലാം സംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ദശ വാർഷികവും  മതപ്രഭാഷണ പരമ്പരയും കുടുംബ സംഗമവും സമസ്ത ട്രഷറർ ചേലക്കാട് ഉസ്താദ് നഗരിയിൽ ആരംഭിച്ചു. ദശവാർഷിക സൂചകമായി പത്ത് പാതകകൾ നാട്ടു കാരണവന്മാരും മഹല്ല് കമ്മിറ്റി ഭാരവാഹികളും ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കമായത്. വി.ആർ ഹുസൈൻ, സി.വി കുഞ്ഞഹമ്മത്, പി.എം നൗഷാദ് അൽ അസ്ഹരി, കെ.കെ അഹമ്മദ് കുട്ടി, കെ.കെ ആലിക്കോയ ഹാജി, എ.ടി അബ്ദുറഹിമാൻ കുട്ടി, സി.വി മുഹമ്മദ്, കെ.വി അബ്ദുല്ലത്തീഫ്, പി. അഷ്‌റഫ്‌, സി.പി സിദ്ധീഖ് എന്നിവർ പതാക ഉയർത്തി. വി.പി മൂസക്കുട്ടി, കെ.പി മുഹമ്മദ്, എ.ടി മൊയ്തീൻ കുഞ്ഞി, വി.ആർ നാസർ, എ.ടി ജമാലുദ്ധീൻ റഹ്‌മാനി, ഷാഫി ഫൈസി കുണ്ടായി ത്തോട്, വി.പി മജീദ്, എ.ടി സുഹൈൽ, ടി.പി അജ്സൽ എന്നിവർ സംസാരിച്ചു. ഇന്ന്  മജ്മഉൽ ഹുദാ മസ്ജിദ് പരിസരത്ത് നടക്കുന്ന വാർഷികാഘോഷ പരിപാടി പാണക്കാട് സയ്യിദ് സ്വദിഖ്‌ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉമർ ഫൈസി കിഴിശ്ശേരി പ്രാർത്ഥനക്ക് നേതൃത്വം നൽകും.  മുഹമ്മദ് ഹൈത്തമി വാവാട് സമാപന സന്ദേശം നൽകും. നൗഷാദ് അൽ അസ്ഹരി കിനാലൂർ, ഇബ്രാഹീം ഫൈസി കുട്ടമ്പൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ ഇബ്രാഹിം മുസ്‌ലിയാർ എളേറ്റിൽ മുഖ്യാതിഥിയാവും. പ്രഭാഷണ പരമ്പരകൾക്ക് അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി, സിദ്ധീഖ് വാഫി ആലിൻ തറ, ഷബീർ റഹ്മാനി പഴമള്ളൂർ, ഡോ. എം.എ അമീറലി എന്നിവർ നേതൃത്വം നൽകും.

ഫോട്ടോ: ഇസ്ലാമിക് സെന്റർ ദശ വാർഷികത്തോടനുബന്ധിച്ച് മഹല്ല് ഭാരവാഹികൾ ഉയർത്തിയ 10 പതാകകൾ.