തകർന്ന തടയണക്ക് തണലേകി എൻ എസ് എസ് വിദ്യാർത്ഥികൾ:-
മടവൂർ : അധികാരികളുടെ അവഗണന കാരണം തകർന്നടിഞ്ഞ തടയണ എൻ എസ് എസ് വിദ്യാർത്ഥികൾ ശ്രമദാനത്തിലൂടെ പുനർ നിർമ്മിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്തിലെ ചോലക്കരത്താഴം മൂന്നാം പുഴ തോട്ടിലെ രണ്ടു തടയണകളാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെന്ററി സ്കൂളിലെ വിദ്യാർത്ഥികളും, ചോലക്കരത്താഴം ഡ്രൈവേഴ്സ് ക്ലബ്ബ് പ്രവർത്തകരും ചേർന്ന് മണൽ ബണ്ടുകെട്ടി വെള്ളം തടഞ്ഞു നിർത്തിയത്.
വർഷങ്ങൾക്കു മുമ്പ് ചെറുകിട ജലസേചന വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച തടയണകൾ വർഷാ വർഷം പരിപാലിക്കാനാളില്ലാതെ അനാഥമായിക്കിടക്കുകയായിരുന്നു. ഇതു മൂലം സമീപപ്രദേശങ്ങളിലെ കിണറുകൾ വറ്റിവരളുകയും വെള്ളം ലഭ്യമല്ലാത്തതിനാൽ കൃഷി നശിക്കുകയും ചെയ്തിരുന്നു..
വിദ്യാർത്ഥികളുടെ ശ്രമഫലമായി പണിക്കർ കുണ്ട് , മൂന്നാം പുഴ എന്നിവിടങ്ങളിലെ തടയണകളാണ് പുനർ നിർമ്മിച്ചത്. കൂട്ടുമ്പുറത്ത് താഴം മൂന്നാം പുഴ തോട്ടിൽ നിരവധി തടയണകൾ ഷട്ടറില്ലാതെ ഇനിയുമുണ്ട് ,
പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷഹീന, ഡയാന ടീച്ചർ, ജബ്ബാർ മാസ്റ്റർ, ചോലക്കര മുഹമ്മദ് മാസ്റ്റർ, എം പി ആലിക്കുട്ടി മാസ്റ്റർ, യാസർ മാസ്റ്റർ, കെ പി ശബീർ, എം പി ബഷീർ, നാമ്പർ വി , നാസർ എം പി ക്ലബ്ബ് സെക്രട്ടരി കെ കെ സാദിഖ്, ടി കെ മുഹമ്മദ്, നിഹാദ്, മിസ്ഹബ് , സഫ്‌വാൻ, ഉസ്മാൻ വിടി, ഫാത്തിമ രിഫ, ഫൽഹ ഫസൽ എന്നിവർ നേതൃത്വം നൽകി,


0 അഭിപ്രായങ്ങള്‍