പാക്കിസ്ഥാനിൽ പള്ളിയിൽ ചാവേർ സ്ഫോടനം; 46 മരണം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



പെശവാറില്‍ പള്ളിക്കുള്ളില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 46 പേര്‍ മരിച്ചു. 150ല്‍ പരം പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


നിസ്‌കാരത്തിനെത്തിയവരുടെ കൂട്ടത്തില്‍ മുന്‍ നിരയിലാണ് ചാവേര്‍ ഇരുന്നത്. ഉഗ്രസ്‌ഫോടനത്തോടെ ചാവേര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തിരുന്നവര്‍ പലരും മരണപ്പെട്ടു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയും നിരവധി പേര്‍ മരിച്ചുരണ്ട് പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.പരുക്കേറ്റ പലരുടെയും നിലഗുരതരാണ്. അതോടൊപ്പം, കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൂടി പുറത്തെത്തിക്കുന്നതോടെ മരണസംഖ്യ കൂടുമെന്നാണ് സൂചന.