വിവാഹത്തിന് പോയി മടങ്ങുമ്പോൾ കാറിടിച്ചു മരിച്ചു.

നരിക്കുനി: വിവാഹം കഴിഞ്ഞു മടങ്ങവെ കുറ്റിക്കാട്ടൂരിൽ വെച്ച്  കാറിടിച്ച് പരുക്കേറ്റ ആൾ മരിച്ചു, പുന്നശേരി പുതിയേടത്ത് താമസിക്കും പാലോളിത്താഴം പെരിയ ങ്കോട്ട് സദാനന്ദൻ നായരാ (67) ണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ നടന്നുപോവുകയായിരുന്ന സദാനന്ദൻ നായരടക്കമുള്ള മൂന്നു പേരെ അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിനെ മറികടന്നപ്പോഴാണ് അപകടം. പരുക്കേറ്റവരിൽ ഒരാൾ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സദാനന്ദൻ നായരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പാറന്നൂർ ചെങ്ങോട്ടു പൊയിലിലെ പൂളക്കച്ചവടക്കാരനായിരുന്നു സദാനന്ദൻ നായർ.മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം 23/1/23 ഉച്ചയ്ക്ക് 2 മണിക്ക് സംസ്ക്കാരം നടക്കും . ഭാര്യ: പ്രമീള (മുണ്ടിക്കൽതാഴം), മക്കൾ: അനൂപ്, ആര്യ , മരുമകൻ: ദിനൂപ്.സഹോദരങ്ങൾ: പത്മനാഭൻ നായർ, സുധാകരൻ നായർ ,ഉണ്ണികൃഷ്ണൻ നായർ, ശാന്ത, ശോഭ,