ഭാഷ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നു. ഡോ. ജമുന ബീനി 

ചേളന്നൂർ: മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്നതിൽ ഭാഷയ്ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് എഴുത്തുകാരിയും അരുണാചൽ പ്രദേശ് രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി പ്രൊഫസറുമായ ഡോ.ജമുന ബീനി. 

ചേളന്നൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഭാഷ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നു. ഡോ. ജമുന ബീനി 

ചേളന്നൂർ: മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്നതിൽ ഭാഷയ്ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് എഴുത്തുകാരിയും അരുണാചൽ പ്രദേശ് രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി പ്രൊഫസറുമായ ഡോ.ജമുന ബീനി. 

ചേളന്നൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയുടെ ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ആശയങ്ങൾ കൈമാറ്റം  ചെയ്യാനുള്ള കേവലം ഒരു ഉപാധി മാത്രമല്ല ഭാഷ. പകരം വിവിധ ദേശക്കാർ തമ്മിലുള്ള സ്നേഹവും സൗഹൃദവും പ്രോജ്ജ്വലമാക്കാൻ ഭാഷയ്ക്ക് കഴിയും. മാതൃഭാഷയോടൊപ്പം രാഷ്ട്രഭാഷ പഠിക്കാൻ ഒരു ജനത തയ്യാറാവുന്നു എന്നത് ആ നാടിന്റെ നന്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഡോ.ജമുന ബീനി പറഞ്ഞു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ അധ്യക്ഷനായി. അഹിന്ദി സംസ്ഥാനങ്ങളിൽ ആദ്യമായി സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയ്ക്ക് തുടക്കമിട്ട ചേളന്നൂർ ഗ്രാമപഞ്ചായത്തിനുള്ള ഭാഷസമന്വയ വേദിയുടെ ഉപഹാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മുൻ തലവൻ ഡോ.ആർസു പി.പി.നൗഷീറിന് സമ്മാനിച്ചു. പദ്ധതി പഞ്ചായത്ത് ജനറൽ കൺവീനർ ശശികുമാർ ചേളന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

മുതിർന്ന പഠിതാവിനുള്ള ഹിന്ദി പ്രചാരകൻ ദേവ് കേരളീയൻെറ പേരിലുള്ള കാഷ് അവാർഡ് ജാനകിയമ്മയ്ക്ക് ഭാഷസമന്വയ വേദി സെക്രട്ടറി ഡോ.ഒ.വാസവൻ നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, പി.സുരേഷ്കുമാർ, സി.പി.നൗഷീർ, പി.കെ.കവിത, പി.പ്രദീപ്കുമാർ, ഡോ. എം. കെ പ്രീത, വി.എം.മുഹമ്മദ് പ്രസംഗിച്ചു. 

Photo:

സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയ്ക്ക് തുടക്കമിട്ട ചേളന്നൂർ ഗ്രാമപഞ്ചായത്തിനുള്ള ഭാഷസമന്വയ വേദിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മുൻ തലവൻ ഡോ. ആർസു സമ്മാനിക്കുന്നു.യുടെ ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ആശയങ്ങൾ കൈമാറ്റം  ചെയ്യാനുള്ള കേവലം ഒരു ഉപാധി മാത്രമല്ല ഭാഷ. പകരം വിവിധ ദേശക്കാർ തമ്മിലുള്ള സ്നേഹവും സൗഹൃദവും പ്രോജ്ജ്വലമാക്കാൻ ഭാഷയ്ക്ക് കഴിയും. മാതൃഭാഷയോടൊപ്പം രാഷ്ട്രഭാഷ പഠിക്കാൻ ഒരു ജനത തയ്യാറാവുന്നു എന്നത് ആ നാടിന്റെ നന്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഡോ.ജമുന ബീനി പറഞ്ഞു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ അധ്യക്ഷനായി. അഹിന്ദി സംസ്ഥാനങ്ങളിൽ ആദ്യമായി സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയ്ക്ക് തുടക്കമിട്ട ചേളന്നൂർ ഗ്രാമപഞ്ചായത്തിനുള്ള ഭാഷസമന്വയ വേദിയുടെ ഉപഹാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മുൻ തലവൻ ഡോ.ആർസു പി.പി.നൗഷീറിന് സമ്മാനിച്ചു. പദ്ധതി പഞ്ചായത്ത് ജനറൽ കൺവീനർ ശശികുമാർ ചേളന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

മുതിർന്ന പഠിതാവിനുള്ള ഹിന്ദി പ്രചാരകൻ ദേവ് കേരളീയൻെറ പേരിലുള്ള കാഷ് അവാർഡ് ജാനകിയമ്മയ്ക്ക് ഭാഷസമന്വയ വേദി സെക്രട്ടറി ഡോ.ഒ.വാസവൻ നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, പി.സുരേഷ്കുമാർ, സി.പി.നൗഷീർ, പി.കെ.കവിത, പി.പ്രദീപ്കുമാർ, ഡോ. എം. കെ പ്രീത, വി.എം.മുഹമ്മദ് പ്രസംഗിച്ചു. 

Photo:

സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയ്ക്ക് തുടക്കമിട്ട ചേളന്നൂർ ഗ്രാമപഞ്ചായത്തിനുള്ള ഭാഷസമന്വയ വേദിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മുൻ തലവൻ ഡോ. ആർസു സമ്മാനിക്കുന്നു.