പിക്കപ്പ് വാൻ ബസിലിടിച്ചു. ഡ്രൈവർക്ക് ഗുരുതര പരുക്ക്.


 14.01.2023


നന്മണ്ട:സ്വകാര്യ ബസിൻ്റെ പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. പരുക്കേറ്റ പാലങ്ങാട് വാവാട്ട് ചാലിൽ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ നേഷനൽ ബസ് സ്‌റ്റോപ്പിൽ കൊയിലാണ്ടി നിന്നും നരിക്കുനിയിലേക്ക് വരികയായിരുന്ന പൂമടത്തിൽ ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് നന്മണ്ട നിന്നും വരികയായിരുന്ന പിക്കപ്പ് വാൻ ബസ്റ്റിന് പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നരിക്കുനി നിന്നും വന്ന അഗ്നി രക്ഷാ സേന സ്റ്റിയറിങ്ങിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് ക്കട്ടർ ഉപയോഗിച്ച് പുറത്തെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം ,




'