: പ്രതിഷ്ഠാദിന മഹോത്സവം  

നരിക്കുനി: കൽക്കുടുമ്പ് തിരുവോത്ത് പൊയിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ജനുവരി 24, 25, 26 തിയ്യതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ കൊടിയേറ്റ കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽക്ഷേത്ര കാരണവർ പി.പാച്ചുക്കുട്ടി നിർവ്വഹിച്ചു.24 ന് ചൊവ്വകാലത്ത് 5 മണിഗണപതി ഹോമം, ഉഷപൂജ - 10 മണി കലവറ നിറക്കൽ വൈകിട്ട് 6 മണിദീപാരാധന - ഭഗവതിസേവ - 25 ന് ബുധനാഴ്ച കാലത്ത് 5 മണിഗണപതി ഹോമം, സുദർശന ഹോമം, 9 മണി സഹസ്രനാമാർച്ചന, വൈകിട്ട് മൂന്നു മണി സ്ഥലപുണ്യാഹം - ആചാര്യവരണം, 5 മണി തിരുമുഖ സമർപ്പണം ,പഞ്ചാരിമേളം,ദീപാരാധന - 7 മണി സർപ്പബലി, 26 ന് കാലത്ത് 5 മണിഗണപതി ഹോമം :മൃത്യുഞ്ജയഹോമം, കലശപൂജ - തിരുമുഖം ചാർത്തി ,ഉച്ചപൂജ, ഉച്ചയ്ക്ക് 12.30 അന്നദാനം -വൈകുന്നേരം 6.30. ദീപാരാധന - താലപ്പൊലി, കനലാട്ടം - ഗുരുതിയോടു കൂടി പ്രതിഷ്ഠാദിന മഹോത്സവം സമാപിക്കും.

 തിരുവോത്ത് പൊയിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ കൊടിയേറ്റം ക്ഷേത്രം കാരണവർ പി.പാച്ചുക്കുട്ടി നിർവ്വഹിക്കുന്നു.