കേരളോൽസവ വിജയികൾക്ക് സ്വീകരണം നൽകി ------------------------- ------------------
കേരളോത്സവത്തിൽ പഞ്ചായത്ത് ബ്ലോക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ ശക്തമായ ടീമുകളോട് മത്സരിച്ചു വിജയം കൈവരിച്ച നരിക്കുനിയുടെ അഭിമാന താരങ്ങളായ സാവോസ് നരിക്കുനി വോളിബോൾ ടീമിനും ഫ്ലവർ അറേഞ്ച്മെന്റിൽ ഒന്നാം സ്ഥാനം നേടിയ പ്രശോഭിന്നും, കഥക് മത്സരത്തിൽ Aഗ്രേഡ് നേടിയ അഹല്യ സുരേഷിനും ലളിതഗാനത്തിൽ Aഗ്രേഡ് നേടിയ ആനന്ദ് സുബിൻ എന്നിവർക്ക് നരിക്കുനി ഗ്രാമപഞ്ചായത്ത് സ്വീകരണം നൽകി.
നരിക്കുനി പള്ളിയാറക്കോട്ട പരിസരത്ത് നിന്നും ഘോഷയാത്രയായി ബസ്റ്റാന്റ് പരിസരത്ത് ഓപ്പൺ സ്റ്റേജിലേക്ക് വിജയികളെ ആനയിച്ച് സ്വീകരിച്ചു.
സ്വീകരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മിനി പുല്ലൻ കണ്ടി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ജൗഹർ പൂമംഗലം സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മുസൽമ, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, മെമ്പർ ടി.രാജു, സുനിൽ കുമാർ ടി.കെ, കുഞ്ഞിരായിൻ, വോളി ടീം അംഗം ബൈജു , പ്രഷോബ്, അഹല്യ സുരേഷ്, എന്നിവർ സംസാരിച്ചു. മെമ്പർമാരായ സുബൈദ കൂടത്തൻകണ്ടി, മിനി വിപി, ഷറീന ഈങ്ങാ പാറ, ലൈല സി.പി, അബ്ദുൽ മജീദ്. ടി പി, മൊയ്ദി നെരോത്ത് എന്നിവർ സന്നിഹിതരായിരുന്നു.


0 അഭിപ്രായങ്ങള്‍