കെ എസ് ഇ ബി യിൽ ജന വിരുദ്ധ ഉത്തരവ് കത്തിച്ചു :-
നരിക്കുനി: - സ്മാർട്ട് മീറ്റർ വ്യാപനം പൊതുമേഖലയിലൂടെ നടപ്പിലാക്കുക ,സ്വകാര്യവൽക്കരണ പാതയൊരുക്കുന്ന ടോട്ടക്സ് മാതൃക പിൻവലിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (EEFI) നരിക്കുനി സെക്ഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ KSEB നരിക്കുനി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തുകയും ,ജന വിരുദ്ധ ഉത്തരവ് കത്തിക്കുകയും ചെയ്തു , ധർണ ജിനേഷ് ഇ ടി ഉൽഘാടനം ചെയ്തു ,കെ മനോജ് അദ്ധ്യക്ഷനായിരുന്നു ,വത്സല ജന വിരുദ്ധ ഉത്തരവ് കത്തിച്ചു ,അബ്ദുൾ റഷീദ് ടി പി ,സലീം കെ കെ ,ഷംസുദീൻ പി എം ,മുഹമ്മദ് ഷാഫി ,അബ്ദുൾ സലാം ഒ പി ,ജ്യോതിഷ്കുമാർ ,സുനിൽ കുമാർ വി തുടങ്ങിയവർ നേതൃത്വം നൽകി ,
ഫോട്ടോ :- നരിക്കുനിയിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വത്സല ജന വിരുദ്ധ ഉത്തരവ് കത്തിക്കുന്നു ,


0 അഭിപ്രായങ്ങള്‍