സ്വകാര്യവത്ക്കരണത്തിനെതിരെ ഐക്യദാർഡ്യ സമരം നടത്തി :-
നരിക്കുനി: -മഹാരാഷ്ട്രയിലെ വൈദ്യുതി വിതരണത്തിന് അദാനി പവർ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന മഹാ രാഷ്ട്രയിലെ സമര സഖാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമരം നടത്തി , വൈദ്യുതി വിതരണത്തിനായുള്ള സമാന്തര ലൈസൻസുകൾ നൽകി ഈ മേഖലയെ മുഴുവനായി സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് എന്നിവയിലെ 86,000-ലധികം വൈദ്യുതി ജീവനക്കാരെയും എഞ്ചിനീയർമാരെയും പ്രതിനിധീകരിക്കുന്ന 34 സംഘടനകളുടെ ഐക്യ മുന്നണി 72 മണിക്കൂർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ സർക്കാർ അധീനതയിലുള്ള വിതരണ ശൃംഖല സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്നതോടെ സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ലഭിക്കാതാവും.
അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഇലക്‌ട്രിസിറ്റി നവി മുംബൈ ലിമിറ്റഡ്, മുളുണ്ട്, ഭാണ്ഡൂപ്പ്, താനെ, നവി മുംബൈ, പൻവേൽ, ഖാർഘർ, തലോജ, ഉറാൻ എന്നിവിടങ്ങളിലേക്ക് സമാന്തര വൈദ്യുതി വിതരണ ലൈസൻസിനായി മഹാരാഷ്ട്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. കൂടാതെ ടൊറന്റ് പവർ, ടാറ്റാ പവർ തുടങ്ങിയ സ്വകാര്യ വൈദ്യുതി കമ്പനികളും വിതരണത്തിനായുള്ള സമാന്തര ലൈസൻസിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം ഏറ്റവും കൂടുതൽ വൈദ്യുതി വരുമാനം ഉണ്ടാക്കുന്ന പ്രദേശങ്ങളിൽ നിന്നും സംസ്ഥാന ഡിസ്‌കോമിന്റെ നിലവിലുള്ള വിതരണ ശൃംഖല പ്രയോജനപ്പെടുത്തി വൻ ലാഭം കൊയ്യാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നതിലൂടെ സംസ്ഥാന വൈദ്യുതി ബോർഡ് നഷ്ടത്തിലാകുമെന്ന് മാത്രമല്ല ,സാധാരണ ഉപഭോക്താക്കൾക്ക് നിലവിൽ കുറഞ്ഞ വിലയിൽ നൽകിവരുന്ന വൈദ്യുതി ആ നിലയിൽ നൽകാൻ പറ്റാത്ത അവസ്ഥയിലെത്തും. ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും പാവപ്പെട്ടവർക്കും നൽകിവരുന്ന സബ്‌സിഡി നൽകാൻ പറ്റാതെ വരും. കൂടാതെ വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെയും എഞ്ചിനീയർമാരെയും ഈ നീക്കം പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ എത്രയും വേഗം പിന്തിറിയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ,എൻസിസി ഓ നേത്യത്വത്തിൽ നരിക്കുനി സെക്ഷൻ ഓഫീസിന് മുമ്പിൽ നടന്ന ഐക്യദാർഢ്യ സമരത്തിന് കെ കെ സലീം ,ടി പി അബ്ദുൾ റഷീദ് ,കെ മനോജ് ,വത്സല ടി ,അബ്ദുൾ നാസർ ആർ എം ,തുടങ്ങിയവർ നേതൃത്വം നൽകി ,


0 അഭിപ്രായങ്ങള്