മക്കൾക്കായ്
അരുണോദയത്തിൽ അരുമക്കിടാങ്ങളെ
അരുമയോടെന്നും വിളിച്ചുണർത്തീടണം
പ്രഭാതകൃത്യങ്ങൾ നിർവഹിച്ചീടാനായി
പ്രതീക്ഷയോടെ ന്നും കാത്തിരുന്നീടണം
അന്നം കൊടുത്തിടേണം നിത്യവും
അന്നദാതാവിനെ സ്മരിച്ചു കൊണ്ടാവണം
അഴകാർന്ന വാക്കുകൾ ഓതിക്കൊണ്ട് വരോട്
അരുമയോടെ ന്നും ലാളിച്ചിടേണം
അമ്മതൻ കണ്ണീരിൽ വിലയെന്തെന്നവർക്കോ
അമ്മ തൻ നോക്കിൽ അറിഞ്ഞിരുന്നീടേണം
താതൻ |തൻമനസ്സിലെസ്നേഹത്തിൻ വിലയോ
താതൻ തൻ ചൊല്ലി ലോ പുഷ്പിച്ചിടേണം


0 അഭിപ്രായങ്ങള്‍