സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ നിർമ്മിക്കുക... :-.
ബാലുശ്ശേരി: സ്മാർട്ട് മീറ്റർ വ്യാപനം പൊതുമേഖലയിൽ നിർവ്വഹിക്കുക ,ടോട്ടക്സ് മാതൃക തള്ളിക്കളയുക.......
ബദൽ പദ്ധതി നടപ്പാക്കുക.......
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കെ എസ് ഇ ബി ബാലുശ്ശേരി ഡിവിഷൻ ഓഫീസ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു.
CITU ബാലുശ്ശേരി ഏരിയാ സെക്രട്ടറി : എം.വി സദാനന്ദൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് കെ.എസ്.ഇ. ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെ ഉദയകുമാർ സ്വാഗതം പറഞ്ഞു.
കെ.എസ്.ഇ. ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം :ലാലു എം കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ. ബി ഓഫീസഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എ. സജിത്ത് കുമാർ വിഷയവതരണം നടത്തി .
ഷനാസ് പി ഷൌക്കത്ത് ( കെ എസ് ഇ ബി ഒ എ ), കെ പി കുഞ്ഞിരാമൻ ( പെഷനേഴ്സ് അസോസിയേഷൻ ), കെ എസ് ഇ ബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആയ പ്രജിത്ത് രാജഗിരി, മുകേഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഷിബു
(വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ അസിസ്റ്റന്റ് സെക്രട്ടറി ) നന്ദി രേഖപ്പെടുത്തി,




0 അഭിപ്രായങ്ങള്‍